Thursday, September 11, 2014

കഥയുടെ പത്മദളങ്ങള്‍ വിടരുമ്പോള്‍

പ്രതിഭ പ്രകാശനമായി തലക്കുമുകളില്‍ നില്‍ക്കവേയാണ് എഴുത്തിന് ഇടവേള നല്‍കി അഭ്രപാളികളില്‍ കവിതവിരിയിക്കാന്‍ സിനിയമയുടെ മായികതയിലേക്ക്
പത്മരാജന്‍ ഇറങ്ങിപ്പോയത്.
സജീവവും സര്‍ഗ്ഗാത്മകവും അതിലുപരി സംവേദനക്ഷമവുമായ
എഴുത്തിടങ്ങളെ ആസക്തികളുടെ വര്‍ത്തമാനങ്ങളിലേക്ക്പുനരാനയിച്ച കഥാകാരന്‍  ജീവിതത്തിന്‍റെ തുരുത്തുകളില്‍
അന്യവല്‍ക്കരണത്തിന്‍റെ ആധിയും വ്യഥയും പുരണ്ടപരിധിക്ക് പുറത്തായ മനുഷ്യരെകാഴ്ചയുടെ ഫ്രയിമിലേക്ക്ൂട്ടിക്കൊണ്ടുപോയി..

വയലാറിനെപ്പറ്റിപറഞ്ഞതുതന്നെ പത്മരാജനും ബാധകമാണ്. എഴുത്തുലോകത്തിന്‍റെ നഷ്ടം
അഭ്രപാളിക്ക് കരുത്താവുകയായിരുന്നു..

സമകാലികരെപ്പോലെ കൊളോണിയല്‍ ആധുനികതയില്‍ നിന്ന് പിന്‍പറ്റിയ ആശയ സാഹിതീയ കാലാവസ്ഥയോട് പിന്‍പറ്റിയാണ് പത്മരാജനും എഴുതാനിരുന്നത്.മനുഷ്യാവസ്ഥയുടെ തീക്ഷണമധുരമാര്‍ന്ന വേപഥു പേറുന്ന അശാന്തിപുകയുന്ന
ഹൃദയവാതായനങ്ങളാണ്
അദ്ദേഹം മലര്‍ക്കെ തുറന്നത്.
സാഹിതീയവഴക്കങ്ങളുടെ ഏത്
ചതുരക്കള്ളികളിലാണ് പത്മരാജനെ അടയ്ക്കാനാവുക
ആധുനികതയുടെ മേലൊപ്പ് ചാര്‍ത്തിയ കാല്‍പ്പനികവിരുദ്ധത അവിടെയില്ല,കുടഞ്ഞെറിയാനാവാതെ കാല്‍പ്പനികത ഒബ്സഷനുമാകുന്നില്ല,ആധുനി
കതയുടെ ആശയസ്ഥലികളില്‍ നിലയുറപ്പിക്കുമ്പോഴും  ആധുനികതയുടെ വെളിമ്പറമ്പിനുകൂടി അവകാശപ്പെടാനാകുന്ന
രീതിശാസ്ത്രമവയ്ക്കുണ്‌ട്.
കാല്‍പ്പനികതയുടെ തുടര്‍ച്ചയോ
അതി
യാഥാര്‍ത്ഥ്യത്തിന്‍റെ ശകലിത ചിത്രങ്ങളോ  ആധുനികതയുടെ സമീപദൃശ്യാനുഭവമോ ഉത്തരാധുനികതയുടെ വിദൂരദൃശ്യങ്ങളോ
അക്കഥകളിലുണ്ട്.ഏതെങ്കിലും പൊതുപ്രവണതകളുടെ പണേതാവായി നിശ്ചിതസമവാക്യങ്ങള്‍ക്കൊപ്പിച്ച് അളവുകോലുകള്‍‍ തീര്‍ക്കുന്നഎഴുത്തിന്‍റെതച്ചുശാസ്ത്രം പത്മരാജന്‍ കഥകളിലില്ല.
പ്രണയം കാമം പക എന്നിങ്ങനെ സാമ്പ്രദായിക ക്ളീഷേകളുടേതിനപ്പുറം മനുഷ്യമനസിലേക്ക് ആഴത്തില്‍ കണ്ണോടിച്ച് നില്‍ക്കുന്നവയാണവ.
പ്രണയത്തിന്‍റെവേനലും വസന്തവുംനുരപൊന്തുന്ന
കാമത്തിന്‍റെ വന്യതയും ഉടലിന്‍റെ ഉഷ്ണതൃഷ്ണകളും
രതിയുടെ ചോദനകളുംഅനുഭവവേദ്യമാ
ക്കവേതന്നെ വ്യക്തിപരതയും
സാമൂഹ്യപരതയുംതമ്മിലുള്ള സംഘര്‍ഷങ്ങളേയും അത് തൊട്ട്
പോകുന്നു.അരാജകത്വത്തിന്‍റെ
മേല്‍മുണ്ട് പുതച്ച് വ്യര്‍ത്ഥ ജീ
വിതത്തോട്കലഹിക്കാനിറങ്ങിയവരുടേയും നിരാശയുടെ ഇരുള്‍ക്കയങ്ങളില്‍ വീണുപോയവരുടെയും ലോകം കൂടിയാണത്.സമൂഹവുമായുള്ള
സ്വരൈക്യം നഷ്ടപ്പെട്ട് പലായനപ്രവണത പ്രകടമാക്കുകയുംജീവിതം എറിഞ്ഞുടച്ച് സ്വന്തം വിധിവാചകങ്ങള്‍ ഏഴുതിത്തീര്‍ക്കുകയും ചെയ്തവരെ നാം കണ്ടുമുട്ടുന്നു.
ശപ്തകാലത്തിന്‍റെ മൂര്‍ത്തനിമിഷങ്ങളില്‍ വ്യക്തിയുടെ സാമൂഹിക അസ്തിത്വം ഏറ്റുവാങ്ങുന്ന
ദുരന്ത പ്രതിസന്ധികളാണ് വിഭ്രാത്മകലാവണ്യം  പത്മരാജന്‍റെ കഥാപ്രപഞ്ചത്തിന് പകര്‍ന്നത്.
          
            സ്ത്രീ പുരുഷന്‍മാര്‍

   ആണധികാര സാമ്പ്രദായികഘടനയുമായി ബന്ധപ്പെട്ട സ്തീ പുരുഷ ലോകത്താണ്പത്മരാജന്‍െ കഥ ചെന്നുനില്‍ക്കുന്നത്.സ്വത്വത്തിന് മേലുള്ള അവസാനതീര്‍പ്പ് പുരുഷന് നല്‍കി
വിധിയേറ്റുവാങ്ങുന്ന സ്ത്രൈണചേതനയുടെ തുടര്‍കാഴ്ചകളാണാക്കഥ ാലോകത്തേറയും.ചവിട്ടിയരയ്ക്കപ്പെടുന്ന നിലവിളികള്‍ തൊണ്ടയില്‍ കുരുങ്ങിയൊടുങ്ങുന്നു പലപ്പോഴും.അച്ഛനില്‍നിന്നു തന്നെ ക്രൂരമായ മാനഭംഗത്തിനിരയാകുന്ന മൂവന്തിയിലെ അന്ധയായ പെണ്‍കുട്ടി,കൗമാരത്തിലെ ലൈംഗികാതിക്രമത്താല്‍ അവിഹിത ഗര്‍ഭം പേറി ജീവിക്കുന്ന നിശാശലഭത്തിലേയും നിഴലിലേയും പെണ്‍കുട്ടികള്‍,

കൂടാരങ്ങളിലെ തടവുകാര്‍

അവിഷ്കരണത്തിലെ സാധ്യതകള്‍ കൊണ്ട് നിരന്തരം നവീകരിച്ചാണ് ചെറുകഥ തന്‍റെ  സാനിദ്ധ്യം ജീവത്താക്കി നിലനിര്‍ത്തുന്നത്.പ്രമേയപരമായ പുതുമയും ആഖ്യാനത്തിന്‍റെ തനിമയും
ഒന്നിക്കുമ്പോഴാണ് യു കെ കുമാരന്‍റെ കൂടാരം വേറിട്ട അനുഭവമാകുന്നത്.ഒരു ഫ്ളാറ്റില  െനാലനുഭവങ്ങളെ കൂട്ടിയിണക്കി മനുഷ്യാവസ്ഥയുടെ ചില
അവസ്ഥാന്തരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
അവിശ്വസനീയമെന്നകഥാകൃത്തിന്‍റെ ഓര്‍മ്മപ്പെടുത്തലിലാണ് കഥ സംഭവിച്ചുതുടങ്ങുന്നത്.
നഗരത്തിലെ ആശുപത്രിയില്‍ നിരവധിപേരെ ബോംബ്സ്ഫോടനത്തില്‍ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയ സംഘം തങ്ങുന്ന ഫ്ളാറ്റിലെ പതിനാലാം നിലകളിലെ ചര്‍ച്ചകളിലേക്കാണ്
നാം ചെന്നെത്തുന്നത്.
രാത്രിയില്‍ അതിര്‍ത്തികടക്കാനൊരുക്കം കൂട്ടുന്നവരില്‍നിന്ന്
പത്താംനിലയിലെ കാഴ്ചകളിലേക്ക്
തെന്നിമാറുന്നു.പത്താംനിലയിലെ മുറിയിലെ അസ്വസ്ഥനായ ചെറുപ്പക്കാരന്‍
പ്രസവസമയമടുത്ത ഭാര്യയേയും കൂടെയുള്ള അവളുടെ അമ്മയുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണയാള്‍
അവരെ പരിഭ്രാന്തരായോടുന്ന
ജനസമുദ്രത്തിനിടയിലൂടെ ഫ്ളാറ്റിന്‍റെ സുരക്ഷയിലേക്ക് കൊണ്ടുചെന്നാക്കിയത്.
അവിടെനിന്നുംതെന്നി നാം
ഏഴാംനിലയിലെ കാഴ്ചയിലേക്ക്
എത്തുന്നു.അവിടെ നാലുപേര്‍ ഊഴംവച്ച് ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ,ഒടുവിലവള്‍
കൊല്ലപ്പെട്ടപ്പോള്‍ അവളുടെ ശരീരംചുരത്തിലെ
കൊക്കയില്‍ തള്ളാനുള്ള തയാറെടുപ്പിലാണ്.
മൂന്നാംനിലയിലെ താമസക്കാരന്‍
എഞ്ചിനീയര്‍ ശ്യാംകുമാറിന്‍റെ ഭാര്യ ഇന്ദുവും അയാളുടെ സഹപ്രവര്‍ത്തകനും വീണുകിട്ടിയപുലര്‍ച്ചെ മൂന്ന് മണിവരെയുള്ള സമയത്തിലെ
ലൈംഗികബന്ധത്തിന് ശേഷം ശ്യാമിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ചര്‍ച്ചയില്‍ വ്യാപൃതരാണ്.കഥാകൃത്ത് സൂചിപ്പിക്കുന്നതുപോലെ സമചതുരത്തിലുള്ള,ഒരു ജീവിതത്തില്‍ നിന്നുള്ള മോചനമാണ് ഇന്ദു ലക്ഷ്യം വയ്ക്കുന്നത്.തെരുവ് കത്തിയമരവേ സമീപത്ത് തന്നയുള്ള കെട്ടിടത്തിന്‍റെ വിവിധനിലകളില്‍ നിന്നുള്ള വ്യത്യസ്ഥകാഴ്ചകളാണ് കഥാകൃത്ത് നമുക്ക് തരുന്നത്.
ടെലിവിഷനിലെ ചാനലുകള്‍ക്കായി  റിമോട്ട് കണ്‍ട്രോളറില്‍ കഥയിലെ കഥാപാത്രങ്ങള്വിരലമര്‍ത്തുന്നത്പോലെ കഥാകൃത്തും അതുപോലെരൊണ്ണം വായന
ക്കാരന് നേരെ നീട്ടുന്നു.പുതിയ കാഴ്ചകള്‍ക്കായി...‍
വ്യതിരിക്തമായ കാഴ്ചകള്‍ എകതാനമായ ഒന്നിലേക്ക് ചേല്‍ത്തുവയ്ക്കുമ്പോഴാണ് കഥ പുതിയ
മാനങ്ങള്‍ തേടുന്നത്.പരസ്പരം അറിയാത്തവര്‍ ഒരു പൊതുവായ
വിഷമസന്ധിയിലേക്ക് ചുഴറ്റിയെ
റിയപ്പെടുന്നു.ഫ്ളാറ്റിലെ അക്രമകാരികള്‍ക്കായി തയാറായി പുറത്തുള്ളവാഹനത്തിലേക്‌ പോകാനായി വാതില്‍ക്കലെത്തവേയാണവര്‍ അത് തിരിച്ചറിയുന്നത്.
പ്രസവേദന കലശലായി അലറിവിളിക്കുന്ന ഭാര്യയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവും തിരിച്ചറിയുന്നു.
പെണ്‍കുട്ടിയുടെ മൃതശരീരം ചുരത്തിലെ കൊക്കയില്‍തള്ളാന്‍ശ്രമിച്ച
വരും ആ യാഥാര്‍ത്ഥ്യത്തില്‍
തട്ടിനില്‍ക്കുന്നു.
ജാരനോടൊപ്പം രാത്രി പങ്കിട്ട് ഭര്‍ത്താവ് വരാന്‍ സമയമായെന്ന ഭീതിയിലെരിയുന്ന
അലക്സും ഇന്ദുവും  സമാനപ്രതിസന്ധിനേരിടുകയാണ്.
തുറക്കാനാകാതെ അടഞ്ഞുപോയ വാതിലിന് മുന്നിലാണവര്‍ നിസഹായരായി നില്‍ക്കുന്നത്. സമാനമായ മറുപടിയാണ് സെക്യൂരിറ്റിയില്‍നിന്നും എല്ലാ നിലകളിലേക്കും പോയത്‌
അവരെല്ലാം ടെക്നീഷ്യന്‍റെ വരവിനായി അക്ഷമരാകുന്നു.
്കഥയുടെ   തുടക്കത്തില്‍ കഥാകൃത്ത് സൂചിപ്പിക്കുന്ന അവിശ്വസനീയത ഇവിടെ യാണ്
പ്രസക്തമാകുന്നത്.ഭീതിയെന്നത് കഥയുടെ ഘനകേന്ദ്രമായി  കഥാപരിസരത്ത് നിറയുന്നു.
കഥയുടെ തുടക്കത്തില്‍ അപകടഭീതിയില്‍ പരക്കം പായുന്ന മനുഷ്യരുണ്ട്.
യന്ത്രനാഗരികതയുടെ കാലത്ത് ഭീതി ഒരു യാഥാര്‍ത്ഥ്യമായി നില്‍ക്കുന്നു .തങ്ങളുടെ മൊബൈല്‍ ഫോണ്‍ പോലും ടാപ്പ് ചെയ്യപ്പെടുന്നുണ്ടാവുമോ യെന്ന ഭയം.ഉല്‍കണ്ഠകള്‍ പടരുകയാണ്. തങ്ങള്‍ പിടികൂടപ്പെടുമോയെന്ന
ത്,ഭാര്യയേ സുരക്ഷിതയാക്കാനാവുമോയെന്ന ഭര്‍ത്താവിന്‍റെ ഉല്‍കണ്ഠ,വേദന കൂടിയാല്‍ പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിക്കാനാകുമോയെന്ന അമ്മയുടെ വേവലാതി,മൃതദേഹം ചുരത്തിലെ കൊക്കയില്‍ തള്ളി രക്ഷപ്പെടാനാകുമോയെന്ന ഉല്‍കണ്ഠ വേറൊരുഭാഗത്ത്,തങ്ങള്‍ പിടിക്കപ്പെടുമോയെന്ന ഭീതിയില്‍ നീറുന്ന അലക്സും ഇന്ദുവും . ഇവരെല്ലാം തുറക്കാനാവാത്ത വാതിനിനുള്ളിലെ തടവുകാരായി മാറുന്നു.ഈലോകം ഒരു കൂടാരമാണന്നും ജീവിതത്തിന്‍റെ
കവാടങ്ങള്‍ എന്നേക്കുമായിബന്ധിക്കപ്പെട്ടിരിക്കുന്നു ് എന്ന തിരിച്ചറിവിലാണതിലുള്ളിലെ മനുഷ്യര്‍.ആ കൂടാരമാകുന്ന
തടവുമുറിക്കുള്ളിലേക്ക് ഒരു കുഞ്ഞുകൂടി പിറന്നുവീഴുകയാണ്...

Tuesday, September 9, 2014

കെ പി രാമനുണ്ണിയുടെ കഥ ശസ്ത്രക്രിയ -ഒരു പഠനം

സമൂഹം എഴുതിവച്ചിട്ടുള്ളതും
അല്ലാത്തതുമായ വ്യവസ്ഥകള്‍ക്ക്പുറത്ത്
ജൈവികമായ ചിലതുണ്ട്.
അത്തരം ചില ചോദനകളിലേക്കാണ്
കഥാക്യത്ത് നമ്മെ കൂട്ടി
കൊണ്ടുപോകുന്നത്.അമ്മയും
കുഞ്ഞും തമ്മിലുള്ള ബന്ധവും
ഇത്തരം വ്യവസ്ഥാപിത അനുഷ്ഠാനങ്ങള്‍ക്കുപുറ
ത്താണ് അതിന്‍റെ സൗന്ദര്യവും
ശക്തിയും നൈര്‍മല്യവും പ്രദാനം ചെയ്യുന്നത്.
്സ്വന്തം കണ്ണുകള്‍ചൂഴ്ന്നെടുത്ത് കുഞ്ഞിനെ തട്ടിയെടുത്ത
്പൂതത്തിന് മുന്നില്‍ പുലരിചെന്താമര പോലെ സമര്‍പ്പിച്ച പഴയപൂതപ്പാട്ടിലെ അമ്മയെ
നോക്കുക.സ്വന്തം കണ്ണുകളേക്കാള്‍ വലിയതാണ് തന്‍റെ  പൊന്നോമനയെന്നവലിയ പാഠത്തിനുമുന്നിലാണ് പൂതം
പതറുകയും പരാജയപ്പെടുകയും
ചെയ്യുന്നത്. പ്രയോജനാപേക്ഷയുടെ കരടില്ലാതെ വിനിമയം ചെയ്യപ്പെടുന്ന ചോദനയാണ് അമ്മയേയും കുഞ്ഞിനേയും  അദൃശ്യമായ ചരടില്‍ ബന്ധിപ്പിച്ചുനിര്‍ത്തുന്
നത്.ഇവിടെ അമ്മയുടെ വാല്‍സല്യം മകനിലേക്ക്
നിറഞ്ഞൊഴുകുന്ന കാലവും
പശ്ചാത്തലവുമാണ് കഥയെ പുതിയൊരനുഭവ തലത്തി
ലെത്തിക്കുന്നത്.ചെറുപ്പത്തിലേ
വിധവയാകാന്‍ വിധിക്കപ്പെട്ടിടും ശക്തിയും
തന്‍റേടവും കൈവിടാതിരുന്ന
അമ്മ വാല്‍സല്യത്തെ ഒരു ചെറു
ചിരിയിലും നോക്കിലും ഒതുക്കിനിര്‍ത്തി കരുതലുകളുടെ
പുതപ്പിനാലണവന്‍റെബാല്യത്തെ ഒരുക്കിയെടുത്തത്.
  ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനുശേഷമൊണ് ഏറെ
വര്‍ഷങ്ങള്‍ക്കുശേഷംഅമ്മയുടെ പരിചിതഗന്ധങ്ങളിലേക്ക് മകന്‍
തിരിച്ചെത്തുന്നത്.വയസന്‍ മകനെ തൊട്ടുംപിടിച്ചും തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തുന്ന അമ്മയിലെ വ്യതിയാനംകേവലമായ കൗതുകത്തിനുമപ്പുറം ഉല്‍കണ്ഠകളിലേക്ക് വളരുമ്പോഴാണ് കഥ പുതിയ
മാനങ്ങള്‍ തേടുന്നത്.മരുമകളുടെ
സമ്മതം വാങ്ങി മകനെ തനിക്കൊപ്പം ഉറങ്ങാന്‍ ക്ഷണിക്കുന്ന അമ്മ മകനെ
ശൈശവത്തിന്‍റെ നിഷ്കളങ്കതയിലക്കാണ് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.അമ്മയോടൊപ്പം പറ്റിച്ചേര്‍ന്ന് കിടക്കവേ തന്‍റെ വയസന്‍ മുടിയിഴകളില്‍ താളമിട്ട ആലിന്‍വേടുപോലെ ശുഷ്കമായ വിരലുകള്‍ അയാളെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട്പോകുന്
നു.മരുമകള്‍ സംശയിക്കുന്നതുപോലെ ഇവിടെ  മരണഭീതിയല്ല അമ്മയിലെ വ്യതിയാനങ്ങള്‍ക്ക് നിദാനം. ഓപ്പറേഷന്‍ ദിനങ്ങളടുക്കും തോറും അവര്‍ കൂടുതല്‍ പ്രസന്നവദിയാകുന്നുവെന്ന്
മകന്‍ തിരിച്ചറിയിന്നുമുണ്ട്.
മടിയില്‍ തലചായ്ച്ചുകിടക്കവേ
അവര്‍ ഭൂതകാലത്തെയാണ് പുനര്‍സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നത്.
         മനഃശാസ്ത്രചിന്താപദ്ധതികളുടെ
വെളിച്ചത്തില്‍ വിലയിരുത്തിയാല്‍ നിശ്ചയിക്ക
പ്പെട്ട ശസ്ത്രക്രിയ  ഇരുവരിലും സൃഷ്ടിക്കുന്ന അനുഭവതലങ്ങള്‍ വ്യത്യസ്ഥമാണ്.അമ്മയുടെ സുരക്ഷയെസംബന്ധിച്ച മകന്‍റെ ഉല്‍കണ്ഠ ഇവിടെ പകരുന്നത് മരുമകളിലേക്ക് മാത്രമാണ്.അമ്മയിലെ വ്യതിയാനത്തിന് കാരണം ആധിയോ ഭയാശങ്കയോ അല്ല. പിന്നെന്താണ്.സര്‍ജിക്കലായ ഉള്ളടക്കമല്ല അതിനുള്ളത്മുലയരിയപ്പെട്ട.
ശൂര്‍പ്പണഖയുടെ വ്യസനവുമായതിനെ ചേര്‍ത്തുവയ്ക്കാം. മകനില്‍ നിന്ന് അമ്മയെ അറുത്തുമാറ്റുന്ന പൊക്കിള്‍ക്കൊടിയുടെ വിച്ഛേദംതന്നെയാണത്.
മകന്‍കിടന്ന ഗര്‍ഭപാത്രമാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍
അറത്തുമാറ്റപ്പെടാന്‍ പോകുന്നതെന്ന തിരിച്ചറിവിലാണവരില്‍
വ്യതിയാനങ്ങള്‍രൂപപ്പെടുന്നത്.
ഏതെങ്കിലുമൊരാന്തരികവയവത്തിന്‍റെ നഷ്ടമല്ലത്.ഇവിടെ
ഒരമ്മയുടെ നിരുപാധികമായ സ്നേഹത്തിന്‍റെപ്രതീകമാണ് ഗര്‍ഭപാത്രം. അതിന്‍റെ അവകാശിയാണയാള്‍.അതിനാലാകണം ഒരു സെഡേഷനും തളര്‍ത്താനാകാതെ അവരത് മകനെകൊണ്ടുതന്നെ ചെയ്യിക്കുന്നത്.മകന്‍റെ കൈകള്‍തന്‍റെ മാറത്തടക്കിപിടിക്കുന്നത് കണ്ടമാത്രയില്‍ നിയന്ത്രണംവിട്ടുപോയ അയാളുടെ ഭാര്യയും അടുത്തമുറിയിലേക്കോടിചെന്ന്
കൊച്ചുമകന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച് കണ്ണീര്‍വാര്‍ക്കുന്നുണ്ട്.
കഥാകൃത്ത് വിവരിക്കുന്നത്
നോക്കുക''ചുരുങ്ങിയസമയത്തിനുള്ളില്‍ ഓപ്പറേഷന്‍ടേബിളിന്‍റെതാഴെ വച്ച തൊട്ടിയില്‍ രക്തം പുരണ്ട ആ അവയവം മുറിഞ്ഞുവീണു.,''
പതിനൊന്ന് തുന്നലുകള്‍ക്ക് മറയ്ക്കാന്‍ കഴിയുന്നതല്ല ആ കലകള്‍ സെഡേഷനില്‍ നിന്ന്
‍മുക്തയായ അമ്മയുടെ നോട്ടത്തിന് വലിയമാനങ്ങളുണ്ട്. പ്രസവിച്ചുവീഴുന്നകുഞ്ഞിനെനിര്‍വൃതിയോടെ നോക്കികിടക്കുന്നതുപോലെ..
മാതൃസ്നേഹത്തിന്‍റെ ദീപ്തഭാവങ്ങളെ പ്രകടമാക്കുന്ന
കെ പി രാമനുണ്ണിയുടെ മികച്ചകഥതന്നെയാണ് ശസ്ത്രക്രിയ .
          ആര്‍.ദിലീപ്കൃഷ്ണന്‍
ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി
കായംകുളം

Sunday, September 7, 2014

ടി പി രാജീവന്‍റെ മല്‍സ്യം കവിതവായിച്ചെടുക്കുമ്പോള്‍‍

ഉത്തരാധുനിക കവിത ധ്വന്യാത്മകമാണ്.സാമാന്യവ്യവഹാരത്തിന്‍റെ കീഴ്മേല്‍ മറിച്ചിലാണവിടെ സംഭവിക്കുന്നത്.കവിത യ്ക്ക് അനേകം അടരുകളും വിടവുകളുമുണ്ട്. പറഞ്ഞതിനുമപ്പുറമുള്ള സാധ്യതകളുടെ ശൂന്യസ്ഥലികളെ പൂരിപ്പിക്കുകയാണ് വായനക്കാരന് ചെയ്യാനുള്ളത്

്.മല്‍സ്യം എന്നകവിതയില്‍ സ്വാതന്ത്ര്യത്തിന്‍റെ കടല്‍പരപ്പില്‍നിന്ന് ആകാശത്തിന്‍റെ അതിരിലേക്കും അവിടെനിന്ന് ആഴക്കടലിലേക്കുംഅരുതുകളുടെ വിലക്കുകള്‍ ഇല്ലാതെനീന്തിത്തുടിക്കു
ന്നമല്‍സ്യത്തെയാണ് കാണുന്നത.്
.ജീവിതത്തിലെ വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും തരാതരം പോലെ നിലകൊള്ളാന്‍ കഴിയുന്ന മാനസികാവസ്ഥയുമായി ഒഴുക്കിനെതിരെ പൊരുതിനില്‍ക്കുകയും മറ്റ് ചിലപ്പോള്‍ഒഴുക്കിനനുസരിച്നിന്നുകൊടുക്കുകയുംചെയ്യുന്ന അതിജീവനത്തിന്‍റെസാധ്യതകളും അത് പയറ്റുന്നുണ്ട്.തന്‍റെശാരീരികപരിമിതികളെ നിശ്ചയദാര്‍ഡ്യംകൊണ്ട്
മറികടന്നുകൊണ്ടാണത് കടല്‍ത്തിരയോട് ഒറ്റക്ക് പൊരുതിനിന്നത്. കവിത യുടെ തുടക്കത്തില്‍ നാം കാണുന്ന മണല്‍ത്തരിയോളം പോന്ന മല്‍സ്യം പ്രതിസന്ധികളെ മറികടക്കുന്നതില്‍ തന്‍റെ ശാരീരികപരിമിതികളേയും സാധ്യതയാക്കി മാറ്റുന്നു.
         വല,ചൂണ്ട ,വായ്ത്തല ഇവ ഇരയേയും വേട്ടക്കാരനേയും ബന്ധിപ്പിക്കുന്ന പ്രതീകങ്ങളാണ്.ഇരയുടെ അതിജീവനുമായി അതിനെ കോര്‍ത്തിണക്കുന്നത് വലയുടെ കണ്ണിയടുപ്പവും ചൂണ്ടയുടെ കൊളുത്തുറപ്പും രാകിമൂര്‍ച്ചവന്ന വായ്ത്തലയുടെ വേഗതയും തന്നെ.ഇവിടെ വലയുടെ നല്‍പ്പില്ലായ്മ നോക്കുക. മണല്‍ത്തരിയോളം ചെറുതാകാന്‍ കഴിയാതെ പോയതുംചൂണ്ടകൊളുത്തുകളേക്കാള്‍ മെയ് വഴക്കം മല്‍സ്യംപ്രകടിപ്പിച്ചതിനാലും വേഗതയ്ക്കൊപ്പമെത്താനാകാതെ വായ്ത്തലപരാജയപ്പെടുമ്പോഴാണ് എല്ലാകൊടികള്‍ക്കും മുകളിലേക്ക് അത് കയറിച്ചെല്ലുന്നതും പിന്നീട് സുരക്ഷിതതാവളങ്ങളിലേക്ക് തന്ത്രപൂര്‍വ്വം പിന്‍വാങ്ങുന്നതും.
    എല്ലാവേഗതയോടും നി
യന്ത്രണങ്ങളോടുമാണ
ത് പൊരുതിനില്‍ക്കുന്നത്.
്വേദംഅപഹരിച്ച് കടന്നകുതിരത്തലയനേപ്പറ്റി ഉല്‍കണ്ഠാകുലനാകാന്‍ അത് മെനക്കെടുന്നില്ല.ഗംഗാനദിയിലും കടലിന്‍റെ ആഴങ്ങളിലും തന്നെ വെട്ടിവിഴുങ്ങാന്‍കാത്തിരിക്കുന്ന വലിയ മല്‍സ്യങ്ങളേപ്പറ്റി വ്യസനിക്കാന്അതിന് സമയമില്ല.പരുന്തിന്‍കണ്ണുകള്‍ കോര്‍ത്തെടുത്ത,വലയിലകപ്പെട്ട് പോയസഹമല്‍സ്യങ്ങളേപ്പറ്റിയുള്ള   നീറുന്ന അറിവാകണമതിനെപോരാളിയാക്കിമാറ്റുന്നത്.ജീവിതമരണങ്ങളിലെ ‍
നിമിഷങ്ങളിലെ ഈ അനശ്ചിതാവസ്ഥയില്‍നിന്ന് ഉറവയെടുക്കുന്നബോദ്ധ്യങ്ങളുടെ   സൂചിയറിവിന്‍റെ വലിയ പാഠങ്ങളാണ്ഒരു കഥയുടേയും ഭാഗമാകാതെ ഒരു കണ്ണാടിയുടേയും കാഴ്ചയാകാന്‍ നിന്നുകൊടുക്കാതെഒരു
വിലപേശലിനും നിന്നുകൊടുക്കാതെ പൊരുതാന്‍
മല്‍സ്യത്തെ പ്രാപ്തമാക്കുന്നത്.
ഉപ്പുപാടങ്ങളില്‍ ഉണങ്ങിവരളുകയോ ഐസ് കട്ടകള്‍ക്കിടയില്‍വിറങ്ങലിച്ചുകിടക്കുകയോ എന്നപരമ്പരാഗ ത ഭാഗധേയത്തെ
യാണ് അത് ഉറച്ഛമനസോടെ മറികടക്കാനൊരുമ്പെടുന്നത്.
വൈവസ്വതമനുവിന്‍റെ യുക്തിബോധത്തിനൊപ്പിച്ച്
കൊക്കരണിയിലുംനദീതടങ്ങളി
ലും മാറി മാറി വളരാനുള്ള അവതാരമഹത്വമൊന്നും തനിക്കില്ലയെന്ന സ്വയമറിവിന്‍റെമുറിവില്
നിന്നാകണം അത് തന്‍റെ ജീവിതത്തിന്‍റെ വേഗം കൂട്ടുന്നത്.
തനിക്കൂവേണ്ടി അവതരിക്കാനൊരു രക്ഷകനുമില്ലെന്നപൊള്ളുന്ന
അറിവുള്ളതിനാല്‍ ആരുടേയും കരുണയ്ക്കായത് യാചിക്കാനൊരുമ്പെടുന്നില്ല.
തന്നെകാത്തിരിക്കുന്ന ചതിക്കുഴികളേപ്പറ്റിയുള്ളാല
െഅറിയുന്ന മല്‍സ്യം
അത് മറികടക്കുന്നതിന്‍റെ
പുതുവഴികളെല്ലാംപ്രതിരോധത്തിന്‍റെതാണന്ന യാഥാര്‍ത്ഥ്യത്തിലെത്തി നില്‍ക്കുന്നു.അതിനാലാണ് ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ അത്
കടലിന്‍റെ ഭ്രാന്ത് പിടിച്ച രക്തത്തിലൂടെ ഓട്ടം തുടര്‍ന്നത്.
തനിക്കുവേണ്ടി പണിക്കുറ്റം തീര്‍ത്ത് എവിടെയോ ഒരുങ്ങുന്ന
വലകളേയും രാകി മൂര്‍ച്ചവരുത്തുന്ന
വായ്ത്തലകളേയും പ്പറ്റി
അതറിയുന്നേയില്ലന്ന കവി
യുടെ ഉല്‍കണ്ഠയിലാണ് കവിത
അവസാനിക്കുന്നത്.
   കവിതഎഴുതിക്കഴിയുമ്പോള്‍
തന്നെ കവിത എഴുത്തുകാരനെ
ഉപേക്ഷിച്ച് വേറിട്ട ഒന്നായി മാറുന്നു എന്നൊരു വാദമുണ്ട്.
എഴുത്തുകാരനെ കൈവിട്ട കൃതിയില്‍ വായനക്കാരന്‍ നടത്തുന്ന ഇടപെടലിനാണ് പ്രാധാന്യം.
പിന്നയത് വ്യാഖ്യാനിക്കുകയെന്നത് വായനക്കാരന്‍റെസ്വാതന്ത്ര്യമാണ്.
അതിനാലാണ് ഒരു കൃതിക്കുതന്നെ വ്യത്യസ്തങ്ങളായ സാധ്യതകള്‍
രൂപപ്പെടുന്നത്.പ്രതീകങ്ങളുടെ
അര്‍ത്ഥസാധ്യതകളുപയോഗ
പ്പെടുത്തുന്ന കവി ഇവിടെ ധ്വന്യാത്മക അനുഭവമാക്കി കവിതയെ മാറ്റുന്നു.ഈ
കവിത യിലെ കടലും മല്‍സ്യവും
എന്തിന്‍റെ സൂചനകളാണ്
മനുഷ്യജീവിതത്തിലെചില
യാഥാര്‍ത്ഥ്യങ്ങളെയാണ്അത്
തൊട്ടുപോകുന്നത്.ആഗോളവല്‍ക്കരണമെന്നത്
യാഥാര്‍ത്ഥ്യമാകുന്ന വര്‍ത്തമാനകാലത്ത്ഭരണകൂടം എപ്രകാരമാണ് വ്യവസ്ഥിതിയുടെ കാവല്‍നായ്ക്കളായി പരിണമിക്കുന്നത് എന്നത് ആശങ്കയായി കവി
ത ചര്‍ച്ചചെയ്യുന്നു.
വ്യക്തി ഇരയായി കരുതപ്പെടുകയുംപ്രത്യയശ
ാസ്ത്രമര്‍ദ്ദനോപകരണങ്ങളി
ലൂടെ സ്വത്വത്തെ ആഴത്തില്‍ കുഴിച്ചുമൂടുകയുംചെയ്യുമ്പോള്‍ സമൂഹം ഇര/വേട്ടക്കാരന്‍ എന്ന ദ്വന്ദത്തിലേക്ക് ചുരുങ്ങുന്നു.ഇര എന്ന
സംവര്‍ഗ്ഗത്തിലേക്ക്ആരെല്ലാ
മാണ് കടന്നുവരുക/
പരുന്തിന്‍കണ്ണുകളുംപ്രലോ
ഭനങ്ങളുടെ വലകളുമായി
രാകിമൂര്‍ച്ചപ്പെടുത്തിയ
ആയുധങ്ങളുമായി ചതിക്കുഴികളൊരുക്കിചിലര്‍
കാത്തിരിക്കുന്നുവെന്
ന ആശങ്ക പങ്കുവയ്ക്കു
ന്നകവി സമകാലികയാഥാര്‍ത്ഥ്യ
ങ്ങളിലേക്കാണ് വിരല്‍ചൂണ്ടൂന്നത്.ഇരകള്‍
അവരാരുമാകാം.അവശജനവിഭാഗങ്ങള്‍,മതന്യൂനപക്ഷങ്ങള്‍,പൊതുധാരയിലും കുടുംബഘടനയ്ക്കുള്ളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന
സ്ത്രീസമൂഹം ഇങ്ങനെ ഇരകളുടെ എണ്ണം നീളുന്നു.
കഥകളിലെ കേന്ദ്രബിന്ദുവാക്കിയുംശരീ
രത്തെകാഴ്ചവസ്തുവാക്കിയും
വില്‍പ്പനചരക്കാക്കിയും
അപമാനത്തിന്‍റെപടുകുഴിയിലേക്ക് തളളിവിടുന്ന പുരുഷാധിപത്യസമൂഹവും വേട്ടനായ്ക്കളായി കവിതയിലേക്ക് ഘടിപ്പിക്കാവുന്നതാണ്.
   കൂട്ടംതെറ്റിമേയുന്നവനാണ്
ചരിത്രത്തില്‍ ചാലകശക്തിയാകു
ന്നതും തിരുത്തിക്കുറിക്കുന്നതുമെന്നത് ഏറ്റവും ലളിതമായ പാഠമാണ്.
സ്വാതന്ത്രദാഹിയായ മനുഷ്യന്‍
ഇത്തരം നുകങ്ങള്‍ക്ക് കീഴേ
നില്‍ക്കാന്‍ ഇഷ്ടപ്പെടാതെ ധീരമായ നിലപാടുകള്‍ തുറന്ന പ്രഖ്യാപിക്കുന്നീടത്താണ് ഒരുറിബല്‍ ജനിക്കുന്നത്.
മാറാന്‍ കൂട്ടാക്കാത്ത വ്യവസ്ഥയോട് പൊരുതിനില്‍ക്കുന്നവന്
നേരിടേണ്ടിവരുന്ന യാതനകളാണ്
അയാളില്‍  അതിജീവനത്തിനുള്ള
കരുത്ത് പകരുന്നത്.ഇവിടെ
സ്വാതന്ത്ര്യമോഹവും അതിജീവനാസക്തിയും
പരസ്പരബന്ധിതങ്ങളാകുന്നു.
പ്രതിസന്ധികളെ അവസരങ്ങളായികരുതുകയും
പരിമിതികളെ അതിജീവിക്കുന്ന ഉള്‍ക്കരുത്തോടെഅസാമാന്യമായ മെയ് വഴക്കത്തോടെ
എല്ലാവിശ്വാസപ്രമാണ
ങ്ങളേയും മറികടക്കുന്നു.
പിടികൂടാന്‍ കാത്തിരിക്കുന്ന
എല്ലാകൊടികള്‍ക്കും മുകളിലേക്ക് നടന്നെത്തുന്നു.
ഐന്‍സ്റ്റീന്‍ സിദ്ധാന്തിച്ചതുപോലെഅര്‍ഹതയുള്ളവനാണ് അതിജീവിക്കുന്നത്.
മുന്‍പ് സൂചിപ്പിച്ചതുപോലെ
ഒരുകഥയിലേയും കഥാപാത്ര
മാകാതെ അന്യര്‍ക്ക് കാഴ്ചയുടെ
കണിയാകാതെ വാണിഭചന്തയിലെ
വില്‍പ്പനചരക്കാകാതെ ജീവി
തമാകുന്ന സമുദ്രത്തിലെ ഒറ്റ
യാനായി ഓരോ നിമിഷവും
പൊരുതിമുന്നേറുന്നു.
പക്ഷെ വ്യവസ്ഥവേട്ടനായയായി അധികാരത്തിന്‍റെ വജ്രായുധവുമായി അവന് പിന്നാലെയുണ്ട്.

ഭരണകൂടതാല്‍പര്യങ്ങള് ഇത്തരം
പോരാളികളെ ഏതുവിധമാണ്
നേരിട്ടതെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട.്
സ്വാതന്ത്ര്യദാഹിയായ മനുഷ്യന് പ്രതിസന്ധികളെ
അതിജീവിച്ച്
എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്ന
ആശങ്കയും കവി
പങ്കുവയ്ക്കുന്നു.
അങ്ങനെ ഒരേസമയം സ്വാ
തന്ത്ര്യമോഹത്തിന്‍റേയും അതി
ജീവനത്തിന്‍റേയും കവിതയായി
മല്‍സ്യംനിലകൊള്ളുന്നു.
   .....ആര്‍ ദിലീപ്കൃഷ്ണന്‍
  ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി
   സ്കൂള്‍  കായംകുളം‍